രാഹുലിനെതിരായ കേസ്; പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് എം.എം. ഹസൻ

രാഹുലിന് രാഷ്ട്രീയ പിന്തുണ ഇല്ല
പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് എം.എം.ഹസൻ

എം.എം.ഹസൻ

Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രതികരണവുമായി കോൺ​ഗ്രസ് മുതിർന്ന നേതാവ് എം.എം. ഹസൻ. രാഹുൽ വിഷയത്തിൽ പൊലീസ് നിയമനടപടി സ്വീകരിക്കട്ടെയെന്ന് എം.എം.ഹസൻ പറഞ്ഞു. രാഹുലിനെതിരെ പാർട്ടി നടപടി എടുത്തതാണ്. നിയമനടപടിക്ക് പാർട്ടിയോ രാഹുലോ തടസ്സം നിൽക്കില്ല.

പരാതി നൽകാൻ മൂന്ന് മാസത്തെ കാലതാമസം എന്തിനാണ്. അതിജീവിതക്ക് മേൽ സമ്മർദ്ദം ഉണ്ടായിട്ടുണ്ടാകും.

യുവതി പരാതി നൽകിയ രീതി വിചിത്രമാണെന്നും ഹസൻ പറഞ്ഞു. പരാതിക്ക് പിന്നിൽ ആസൂത്രണമുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിന് വേണ്ടിയുള്ള നീക്കമാണിതെന്നും എം.എം ഹസൻ ആരോപിച്ചു.തന്‍റെ ഭാഗം തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് നേരിട്ട് അല്ലലോ, പൊലീസ് സ്റ്റേഷനിൽ അല്ലേ പരാതി കൊടുക്കേണ്ടത്. സസ്‌പെൻഷൻ കടുത്ത ശിക്ഷയാണ്. കുറ്റം തെളിഞ്ഞാൽ പുറത്താക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണോ പരാതി വാങ്ങേണ്ടത്. രാഹുലിന് രാഷ്ട്രീയ പിന്തുണ ഇല്ല. സിപിഎം ജയിലിൽ അടച്ചവരെ പോലും പിന്തുണക്കുന്നുവെന്നും എം.എം ഹസൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com