സൈബർ ആക്രമണം: താനും കുടുംബവും ആത്മഹത്യയുടെ വക്കിലെന്ന് മനാഫ്; മുഖ്യമന്ത്രിക്ക് പരാതി നൽകി

ഈ മാസം ആദ്യം പരാതി നൽകിയിട്ടും പൊലീസ് ഇത് വരെ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിക്കയച്ച പരാതിയിൽ മനാഫ് പറയുന്നു
hate campaign manafs complaint to the cm
സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി
Updated on

കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരേ സമൂഹമാധ്യമത്തിൽ നടക്കുന്ന വിദ്വേഷ പ്രചരണത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി ലോറി ഉടമ മനാഫ്. തനിക്കെതിരായ വിദ്വേഷ പ്രചരണത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് പരാതി നല്‍കിയത്. ഈ മാസം ആദ്യം പരാതി നൽകിയിട്ടും പൊലീസ് ഇത് വരെ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിക്കയച്ച പരാതിയിൽ മനാഫ് പറയുന്നു.

മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഗംഗാവലി പുഴയില്‍ ഒലിച്ചുപോയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തിയതിന് ശേഷം കുടുംബവും മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. പിന്നീട് ഇരു കൂട്ടരും പ്രശ്‌നം രമ്യതയില്‍ പരിഹരിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com