വിദ്വേഷ പരാമർശ കേസ്; പി.സി. ജോർജിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ തള്ളി

കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ‍്യാപേക്ഷ തള്ളിയിരുന്നു
hate speech case p.c. george anticipatory bail plea rejected
വിദ്വേഷ പരാമർശ കേസ്; പി.സി. ജോർജിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ തള്ളി
Updated on

കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കുന്ന പി.സി. ജോർജിന് മുൻകൂർ ജാമ‍്യം അനുവദിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോടതി മുൻകൂർ ജാമ‍്യാപേക്ഷ തള്ളിയത്.

കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ‍്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് മുൻകൂർ ജാമ‍്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയത്.

വിദ്വേഷ പരാമർശം നടത്തിയത് അബദ്ധം പറ്റിയതാണെന്നായിരുന്നു പി.സി. ജോർജിന്‍റെ വാദം. ഇന്ത‍്യയിലെ മുസ്ലിംകൾ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുകളെയും ക്രിസ്ത‍്യാനികളെയും കൊന്നുവെന്നുമായിരുന്നു പി.സി. ജോർജിന്‍റെ വിവാദ പരാമർശം. മുസ്ലിംകൾ പാകിസ്താനിലേക്ക് പോകണമെന്നും ചാനൽ ചർച്ചയ്ക്കിടെ പി.സി. ജോർജ് പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com