വിദ്വേഷ പ്രസ്താവന; സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി എഐവൈഎഫ് നേതാവ്

എഐവൈഎഫ് സംസ്ഥാന നേതാവ് എൻ. അരുണാണ് പരാതി നൽകിയത്
AYF leader filed a complaint with DGP against Suresh Gopi's hate speech
സുരേഷ് ഗോപി
Updated on

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വിദ്വേഷ പ്രസ്താവന നടത്തിയെന്നാരോപിച്ച് ഡിജിപിക്ക് പരാതി നൽകി എഐവൈഎഫ് നേതാവ്. എഐവൈഎഫ് സംസ്ഥാന നേതാവ് എൻ. അരുണാണ് സുരേഷ് ഗോപിക്കും ബിജെപി നേതാവ് എൻ. ഗോപാലകൃഷ്ണനുമെതിരെ ഡിജിപിക്ക് പരാതി നൽകിയത്. സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രിച്ചുവെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തെന്നും വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തിയെന്നും അതിന്‍റെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്കെതിരെയുള്ള പരാതി. വഖഫ് ബോർഡ് കിരാതമാണെന്നും അത് പൂട്ടിക്കെട്ടുമെന്നും വയനാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത് വൻ വിവാദമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com