പീഡന പരാതി: വ്ളോഗർ മല്ലു ട്രാവലറിന് ജാമ്യം

കേസിനെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങൾ പാടില്ലെന്ന് ഹൈക്കോടതി
ഷാക്കിർ സുബ്ഹാന്‍
ഷാക്കിർ സുബ്ഹാന്‍

കൊച്ചി : സൗദി യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന വ്ളോഗർ ഷാക്കിർ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസിനെപ്പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളൊന്നും പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്.

പീഡനപരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഷാക്കിർ കാനഡയിലേക്കു പോയിരുന്നു. ഇതേത്തുടർന്ന് പൊലീസിന് ഷാക്കിറിനെ ചോദ്യം ചെയ്യാനായില്ല. പിന്നീട് ഇടക്കാല ജാമ്യം ലഭിച്ച ശേഷം കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഷാക്കിര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

29-കാരിയായ സൗദി പൗരയാണു കേസിലെ പരാതിക്കാരി. സെപ്റ്റംബര്‍ 13 ന് അഭിമുഖത്തിനായി എത്തിയപ്പോള്‍ എറണാകുളത്തെ ഹോട്ടലില്‍ ഷാക്കിര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നു പരാതിയില്‍ പറയുന്നു. ഏറെക്കാലമായി കൊച്ചിയിൽ താമസിക്കുന്ന സൗദി പൗരയെ ഇന്‍റർവ്യൂ ചെയ്യുന്നതിനായി ഷാക്കിൽ എത്തിയപ്പോൾ യുവതിയുടെ കൂടെ പ്രതിശ്രുത വരനും ഉണ്ടായിരുന്നു. പിന്നീട്

പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയ സമയത്താണു ഷക്കീര്‍ പീഡനശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com