എംഎൽഎയുടെ റിസോർട്ടിലെ ലഹരി പാർട്ടി; അൻവറിനെ കേസിൽ നിന്നൊഴിവാക്കിയത് പരിശോധിക്കണമെന്ന് ഹൈക്കോടതി

2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ മദ്യം പിടികൂടിയത്
P V Anwar
P V Anwarfile
Updated on

കൊച്ചി : പി.വി. അൻവർ എംഎൽഎയുടെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്നും കെട്ടിടം ഉടമയായ അൻവറിനെ ഒഴിവാക്കിയതിൽ ഇടപെട്ട് ഹൈക്കോടതി. അൻവറിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. ഒരുമാസത്തിനുള്ളിൽ പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം.

2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസൻസ് ഇല്ലാതെ റിസോർട്ടിൽ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മദ്യവും അഞ്ച് പേരെയും പിടികൂടിയിരുന്നു. ഈ സംഭവത്തിലാണ് കെട്ടിട ഉടമയായ പി.വി. അൻവറിനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം നൽകിയത്. ഇത് ചോദ്യം ചെയ്താണ് മലപ്പുറം സ്വദേശിയായ വിവരാവകാശപ്രവർത്തകൻ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയത്.

എന്നാൽ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറി തയ്യാറായില്ല. പിന്നാലെ വിവരാവകാശപ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. രാഷ്ട്രീയ സ്വാധീനത്തിൽ കേസിൽ നിന്ന് ഒഴിവായെന്നായിരുന്നു ഹർജിയിലെ വാദം. ഇത് പരിഗണിച്ചാണ് കോടതി ആഭ്യന്തര സെക്രട്ടറിക്ക് പരിശോധിക്കാൻ നിർദേശം നൽകിയത്. ഏത് സാഹചര്യത്തിലാണ് എംഎൽഎയെ കേസിൽ നിന്നും ഒഴിവാക്കിയതെന്ന് പരിശോധിക്കാനാണ് ആഭ്യന്തര സെക്രട്ടറിക്ക് കോടതി നൽകിയ നിർദേശം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com