

നിവിൻ പോളി | എബ്രിഡ് ഷൈൻ
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനും എതിരായ വഞ്ചനാ കേസിൽ തുടർനടപടിക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി. കേസിൽ ഒത്തുതീർപ്പിനുള്ള ശ്രമം പരാജയപ്പെട്ടതിനെതുർന്നാണ് സ്റ്റേ നീട്ടിയത്.
വി.എസ്. ഷംനാസിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് നിലനിൽക്കുന്നത്.
ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമാതാവുമായി ബന്ധപ്പെട്ട് 1.95 കോടി രൂപ തട്ടിയെന്നാണ് ഷംനാസ് നൽകിയ പരാതിയിൽ പറയുന്നത്. ഇതു പ്രകാരം വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.