കരുവന്നൂർ ബാങ്ക് തട്ടിപ്പ്; രേഖകൾ ക്രൈംബ്രാ‌ഞ്ചിന് കൈമാറാൻ ഇഡിയോട് ഹൈക്കോടതി

ക്രൈംബ്രാഞ്ച് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് രേഖകൾ കൈമാറാനാണ് നിർദേശിച്ചിരിക്കുന്നത്
hc instructed ed to hand over karuvannur case records to crime branch
കരുവന്നൂർ കേസിലെ രേഖകൾ ക്രൈംബ്രാ‌ഞ്ചിന് കൈമാറാൻ ഇഡിയോട് ഹൈക്കോടതി നിർദേശിച്ചു
Updated on

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ഇഡി എടുത്ത ബാങ്കിന്‍റെ രേഖകൾ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ഹർജിയിൽ അനുകൂല വിധിയുമായി ഹൈക്കോടതി. ക്രൈംബ്രാഞ്ചിന് കേസ് രേഖകൾ കൈമാറാൻ ഇഡിക്ക് കോടതി നിർദേശം നൽകി.

ക്രൈംബ്രാഞ്ച് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് രേഖകൾ കൈമാറാനാണ് നിർദേശിച്ചിരിക്കുന്നത്.രണ്ട് മാസത്തിനുള്ളിൽ രേഖകളിന്മേലുള്ള പരിശോധന പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനും കോടതി നിർദേശം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com