

കേരള ഹൈക്കോടതി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ മലബാർ ഡിസ്റ്റിലറിസ് പുറത്തിറക്കുന്ന പുതിയ ബ്രാൻഡ് ബ്രാൻഡിക്ക് പൊതുജനങ്ങളിൽ നിന്നും പേരും ലോഗോയും ക്ഷണിച്ച സംഭവത്തിൽ ബെവ്‌കോയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കേരള അബ്കാരി 55 എച്ച് ഇന്ത‍്യൻ ഭരണഘടന അനുച്ഛേദം 47ന്‍റെ നഗ്നമായ ലംഘനമാണിതെന്നാണ് നോട്ടീസിൽ പറയുന്നത്.
മദ‍്യത്തിന്‍റെയും മറ്റു ലഹരികളുടെയും പ്രോത്സാഹനം തടയേണ്ട സർക്കാർ അതിന് കൂട്ടുനിൽക്കുകയാണെന്നും പ്രോത്സാഹനം നൽകുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഡിസിസി വൈസ് പ്രസിഡന്‍റ് ശ്രീ ചിന്ദു കുര‍്യൻ ജോയ് സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് അടക്കമുള്ള രണ്ടംഗ ബെഞ്ച് സർക്കാരിനോട് വിശദീകരണം നൽകാൻ ആവശ‍്യപ്പെട്ടു. മദ‍്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ പ്രതിഫലം ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മലബാർ ഡിസ്റ്റിലറിസ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഇത് വലിയ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയതിനു പിന്നാലെയാണ് ചിന്ദു കുര‍്യൻ ജോയ് ഹർജി സമർപ്പിച്ചത്.