പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ജാഗ്രത വേണം: ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്

ഇരകളായ കുട്ടികളുടെ പേരു മാത്രമല്ല, തിരിച്ചറിയാവുന്ന തരത്തിൽ ഒരു വിവരവും മാധ്യമങ്ങൾ വാർത്തകളിൽ കൊടുക്കരുത്
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

അജീന പി.എ.

കൊച്ചി: പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്. ഇത്തരം കേസുകളിൽ ഇരകളായ കുട്ടികളുടെ പേരു മാത്രമല്ല, തിരിച്ചറിയാവുന്ന തരത്തിൽ ഒരു വിവരവും മാധ്യമങ്ങൾ വാർത്തകളിൽ കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ ആഭിമുഖ്യത്തിൽ മാധ്യമങ്ങളും കുട്ടികളുടെ സംരക്ഷണവും പോക്സോ ബാലനീതി നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജുഡീഷ്യറിക്ക് തെളിവുകളാണ് സത്യമെങ്കിൽ മാധ്യമ പ്രവർത്തകർക്ക് സത്യമെന്താണോ അതാണ് സത്യം. പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇരയായ കുട്ടിയുടെ മാനസിക സമ്മർദ്ദം കൂടി കടക്കിലടുക്കേണ്ടതുണ്ട്. അതിനാൽ തന്നെ ഇരയുമായി ബന്ധപ്പെട്ടവരുടെയോ ഇരയുടെ പരിസരത്തെ പറ്റിയോ റിപ്പോർട്ട് ചെയ്യുന്നതും കുറ്റകരമാണ്. അതിക്രമങ്ങൾക്ക് ഇരകളാകുന്ന കുട്ടികൾ സമൂഹത്തിൽ ഒറ്റപ്പെടാതിരിക്കാനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുമാണ് ഇത്തരം നിയന്ത്രണങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

ഹോട്ടൽ അബാദ് പ്ലാസയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷൻ കെ.വി. മനോജ് കുമാര്‍ അധ്യക്ഷനായി. കുട്ടികളുടെ സ്വകാരതയും അന്തരാഷ്ട്ര മാധ്യമങ്ങളും എന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജും, കുട്ടികളുടെ സ്വകര്യതയും മാധ്യമങ്ങളും എന്ന വിഷയത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ. ശ്രീകണ്ഠൻ നായരും പ്രഭാഷണം നടത്തി.

ഉച്ചയ്ക്കു ശേഷം നടന്ന സെമിനാറിൽ എറണാകുളം പോക്സോ പ്രത്യേക കോടതി ജില്ലാ ജഡ്ജി കെ. സോമൻ മാധ്യമങ്ങളും കുട്ടികളുടെ സംരക്ഷണവും എന്ന വിഷയം പോക്സോ ബാലനീതി നിയമങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചു. ലൈംഗികാതിക്രമത്തെ അതിജീവിച്ച കുട്ടിയെ കുറ്റവാളിയെക്കാൾ മോശമായും സമൂഹത്തിൽ നിന്നു പുറത്താക്കുന്ന തരത്തിലുമാണ് പലപ്പോഴും വാർത്തകളിൽ ചിത്രീകരിക്കുന്നതെന്നും, പോക്സോ നിയമത്തിലെ രഹസ്യസ്വഭാവത്തിന്‍റെ തത്വങ്ങൾ പൂർണമായും ഉൾക്കൊണ്ടാവണം മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com