ഗവർണർക്ക് തിരിച്ചടി; സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഗവർണർക്ക് തിരിച്ചടി; സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഗവർണറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം ശരിവെച്ചുകൊണ്ടാണ് കോടതി വിധി
Published on

കൊച്ചി: ഗവർണർക്ക് തിരിച്ചടി. കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം ശരിവെച്ചുകൊണ്ടാണ് കോടതി വിധി.

കഴിഞ്ഞ ഒക്‌ടോബറിലാണ് 15 സെനറ്റ് അംഗങ്ങളെ പുറത്താക്കികൊണ്ട് ഗവർണർ ഉത്തരവിറക്കിയത്. കേരള സർവ്വകലാശാല സെനറ്റ് യോഗത്തിൽ നിന്നു വിട്ടു നിന്നവർക്കെതിരെയാണു നടപടി സ്വീകരിച്ചത്. ഗവർണർ നാമനിർദേശം ചെയ്ത 13 പേരിൽ 2 പേർ യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്. ഇതിനെതിരെ സെനറ്റ് അംഗങ്ങൾ ഹർജി നൽകിയിരുന്നു.

logo
Metro Vaartha
www.metrovaartha.com