''കുട്ടിയായിരിക്കെ പീഡനത്തിനിരയായത് എത്ര കാലം കഴിഞ്ഞ് വെളിപ്പെടുത്തിയാലും നടപടിയെടുക്കണം''

കുട്ടിക്കാലത്തുണ്ടാകുന്ന കാര്യങ്ങൾ പല സാഹചര്യങ്ങൾകൊണ്ട് പുറത്ത് അറിഞ്ഞിട്ടുണ്ടാവില്ല. ഓരോ കേസും വസ്തുതയും സാഹചര്യവും അനുസരിച്ച് വേണം പരിഗണിക്കാനാനെന്നും കോടതിചൂണ്ടിക്കാട്ടി
symbolic image
symbolic image

കൊച്ചി: കുട്ടിയായിരിക്കെ പീഡനത്തിനിരയായത് എത്രകാലം കഴിഞ്ഞിട്ട് വെളിപ്പെടുത്തിയാലും അന്വേഷണം നടത്തണമെന്ന് പൊലീസിന് ഹൈക്കോടതി നിർദേശം. വർഷങ്ങൾ കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടി കേസിൽ അലംഭാവം കാണിക്കരുതെന്ന് കോടതി നിർദേശിച്ചു. പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പിതാവിനെ കീഴ്കോടതി ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

ഇത്തരം കേസുകളിൽ തെളിവുകളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും. കുട്ടിക്കാലത്തുണ്ടാകുന്ന കാര്യങ്ങൾ പല സാഹചര്യങ്ങൾകൊണ്ട് പുറത്ത് അറിഞ്ഞിട്ടുണ്ടാവില്ല. ഓരോ കേസും വസ്തുതയും സാഹചര്യവും അനുസരിച്ച് വേണം പരിഗണിക്കാനാനെന്നും കോടതിചൂണ്ടിക്കാട്ടി. പ്രായപൂർത്തിയായ ശേഷം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റാണെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com