സീബ്രാലൈനിൽ വെച്ച് അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം ഡ്രൈവർക്ക്; ഹൈക്കോടതി

സീബ്രാലൈനിൽ വെച്ച് അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം ഡ്രൈവർക്ക്; ഹൈക്കോടതി

കൊച്ചി: സീബ്രാ ലൈനിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനമിടിച്ചാൽ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്കാണെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാ ലൈൻ അടയാളപ്പെടുത്തണമെന്നും, കാൽനടയാത്രക്കാരുടെ  സുരക്ഷാ കാര്യത്തിൽ റോഡുകളുടെ അവസ്ഥ ദയനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സീബ്രാ ലൈനിൽക്കൂടെ റോഡ് മുറിച്ച് കടക്കവെ പൊലീസ് ജീപ്പിടിച്ച് കണ്ണൂർ സ്വദേശിനി മരിച്ച സംഭവത്തിൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ 48.32 ലക്ഷം അനുവദിച്ചതിനെതിരായ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. യാത്രക്കാരിയുടെ അശ്രദ്ധകാരണമാണ് അപകടം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് അപ്പീൽ നൽകിയത്. എന്നാൽ സീബ്രാ ലൈനിലും ജംഗ്ഷനുകളിലും വേഗം കുറയ്ക്കാൻ ഡ്രൈവർമാർക്ക് ബാധ്യതയുണ്ടെന്നും വിവിധ വകുപ്പുകൾ ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com