പാസ്പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് ഒഴിവാക്കാൻ വിവാഹമോചന ഉത്തരവ് നിർബന്ധമല്ല: ഹൈക്കോടതി

പാസ്പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിബന്ധന ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്‌
hc says no divorce decree needed to remove spouse name from passport

പാസ്പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് ഒഴിവാക്കാൻ വിവാഹമോചന ഉത്തരവ് നിർബന്ധമല്ല: ഹൈക്കോടതി

kerala High Court

Updated on

കൊച്ചി: ജീവിതപങ്കാളിയുടെ പേര് പാസ്പോർട്ടിൽ നിന്ന് നീക്കം ചെയ്യാൻ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി. പാസ്പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിബന്ധന ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്‌.

തലാഖ് വഴി വിവാഹമോചനം നേടിയ തൃശൂർ സ്വദേശിനിയായ 28 കാരി പാസ്പോർട്ടിൽ നിന്ന് മുൻ ഭർത്താവിന്റെ പേര് ഒഴിവാക്കുന്നതിനായി നൽകിയ അപേക്ഷയിൽ വിവാഹമോചന ഉത്തരവ് സമർപ്പിക്കണമെന്ന പാസ്പോർട്ട് അധികൃതരുടെ നിർദേശത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

വിവാഹമോചന ഉത്തരവ് നിർബന്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ട് 2024ൽ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ ഡപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ പാസ്പോർട്ട് ചട്ടങ്ങളിൽ വിവാഹമോചന ഉത്തരവ് ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം ഒഴിവാക്കിയിട്ടുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.

logo
Metro Vaartha
www.metrovaartha.com