ശ്രീനിജിൻ എംഎൽഎയെ അപമാനിച്ചെന്ന കേസ്: സാബു എം.ജേക്കബിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം മാത്രമേ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂ എന്നും ചോദ്യം ചെയ്യലിന്‍റെ പേരിൽ പീഡനം പാടില്ലെന്നും കോടതി നിർദേശിച്ചു
Sabu M Jacob
Sabu M Jacob
Updated on

കൊച്ചി: ട്വന്‍റി20 പാര്‍ട്ടി ചീഫ് കോ ഓർഡിനേറ്റർ സാബു എം.ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിന്‍റെ പരാതിയിൽ പുത്തൻ കുരിശ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിലാണ് കോടതി നിർദേശം . തന്നെ ജാതീയവും വംശീയവുമായി അപമാനിക്കുന്ന രീതിയിലാണ് സാബു എം.ജേക്കബ് പ്രസംഗിച്ചതെന്ന് കാട്ടി ശ്രീനിജിൻ നൽകിയ പരാതിയിൽ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം അനുസരിച്ചാണ് സാബു എം.ജേക്കബിനെതിരേ കേസെടുത്തിരുന്നത്.

മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം മാത്രമേ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂ എന്നും ചോദ്യം ചെയ്യലിന്‍റെ പേരിൽ പീഡനം പാടില്ലെന്നും കോടതി നിർദേശിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയായിരുന്നു കേസെങ്കിലും പൊലീസ് നടപടിക്ക് മുൻപ് സാബു എം. ജേക്കബ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com