The noble Catholic Bava departed
ശ്രേഷ്ഠ കാതോലിക്ക ബാവ വിടവാങ്ങി

യാക്കോബായ സഭ അധ‍്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബാവ വിടവാങ്ങി

2002ൽ ശ്രേഷ്ഠ കാതോലിക്കയായി വാഴിക്കപ്പെട്ടു
Published on

കൊച്ചി: ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ (95) അന്തരിച്ചു. സഭ വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2002ൽ ശ്രേഷ്ഠ കാതോലിക്കയായി വാഴിക്കപ്പെട്ടു. വാർധക‍്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. കൊച്ചിയിൽ വച്ചായിരുന്നു അന്ത‍്യം.

എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി ചെറുവിള്ളിയിൽ മത്തായിയുടെയും, കുഞ്ഞമ്മയുടെയും 8 മക്കളിൽ 6 മത്തെ മകനായി 1929 ജൂലൈയ് 22 നാണ് ജനനം. പിറവിക്കു ശേഷം കുഞ്ഞിനെ കൈയിലെടുത്ത വൃദ്ധയായ വയറ്റാട്ടി ഈ കുഞ്ഞ് വലിയ ഒരാളായിത്തിരും എന്നാണു പറഞ്ഞത്. പള്ളിയിൽ മാമോദീസ മുക്കിയ കുഞ്ഞിന് തോമസ് എന്ന പേരിട്ടു.

വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന ഓമനപേരും. പിതാവ് മത്തായി പണിതു നൽകിയ പുല്ലങ്കുഴൽ വായിച്ചും, വടയമ്പാടി ഗ്രാമത്തിലെ കുന്നിൻ പുറങ്ങളിൽ ആടിനെ മേയ്ച്ചും വെള്ളം ചുമന്നും, ഇരുപത്തിമൂന്നാം സങ്കീർത്തനത്തിലെ വരികൾ ആലപിച്ചും കഴിഞ്ഞ ആ ബാലൻ ദൈവത്തിനും, ദൈവജനത്തിനും സംപ്രീതനായിത്തീർന്നു.

1958സെപ്റ്റംബർ 21 ന് പത്തനംതിട്ട മഞ്ഞനിക്കര ദയറായിൽ വച്ച് ഏലിയാസ് മാർ യൂലിയോസ് ബാവ കശീശപട്ടം നൽകി.ഫാ. സി.എം. തോമസ് ചെറുവിള്ളിൽ എന്ന പേരിൽ വൈദിക പട്ടം സ്വീകരിച്ചു. 1974 ഫെബ്രുവരി 24 ന് ഡമാസ്കസിലെ സെന്‍റ് ജോർജ് പാത്രിയാർക്ക കത്തിഡ്രലിൽ വച്ച് മാർ ദിവാന്നാസിയോസ് എന്ന പേരിൽ മെത്രാപോലീത്തായയി വാഴിക്കപ്പെട്ടു.

2002 ൽ ഡമാസ്കസിൽ വച്ച് തന്നെ യാക്കോബായ സഭയുടെ പ്രദേശിക തലവനായ ശ്രേഷ്ഠ കാതോലിക്ക ബാവയായി അഭിക്ഷിക്തനായി. ആധുനിക യാക്കോബായ സഭയുടെ ശില്ലി എന്നു പറയേണ്ടി വരും ഈ ഇടയ ശ്രേഷ്ഠനെ. സ്നേഹ സമൃണമായ പെരുമാറ്റവും അതിഥി സൽക്കാര പ്രിയവും എളിയവരോടുള്ള സഹാനുഭാവവും എല്ലാം ബാവയെ വേറിട്ടതാക്കുന്നു.