ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം ഓടിക്കാന്‍ ശ്രമിച്ചു; വീട്ടുടമസ്ഥന് ദാരുണാന്ത്യം

പാലാ കരൂരിൽ ഇന്ന് രാവിലെയായിരുന്നു അപകടം
head stuck in jcb a tragic end for the house owner in pala
ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം ഓടിക്കാന്‍ ശ്രമിച്ചു; വീട്ടുടമസ്ഥന് ദാരുണാന്ത്യം
Updated on

കോട്ടയം: മുറ്റം നിരപ്പാക്കാൻ കൊണ്ടുവന്ന് ജെസിബി മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. കരൂര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് (60) ആണ് മരിച്ചത്. ജെസിബി ഓപ്പറേറ്റര്‍ കാപ്പികുടിക്കാന്‍ പോയപ്പോള്‍ വെറുതെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജെസിബി മറിഞ്ഞ് റബര്‍ മരത്തിനിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞാണ് മരണം. പാലാ കരൂരിൽ ഇന്ന് രാവിലെയായിരുന്നു അപകടം.

വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി മണ്ണ് നിരപ്പാക്കുന്ന പണിക്കായിട്ടാണ് ജെസിബി എത്തിയത്. തുടർന്ന് 10 മണിയോടെ ജെസിബി ഓപ്പറേറ്റര്‍ കാപ്പി കുടിക്കാനായി പോയി. ഇതിനിടെ രാജു സ്വയം ജെസിബി ഓടിക്കുന്നതിനിടയില്‍ മറിഞ്ഞ് ഒരു റബര്‍ മരത്തിനിടയിലേക്ക് വീണു. മരത്തിനും ജെസിബിക്കും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. തുടർന്ന് ഒരു മണിക്കൂറിന് ശേഷം പാല പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com