'കൊച്ചിയിൽ മാസ്ക് നിർബന്ധം', പ്രായമായവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം; വീണാ ജോർജ്

പുക പടര്‍ന്നതിനെ തുടര്‍ന്ന് ജില്ലയിലെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം
'കൊച്ചിയിൽ മാസ്ക് നിർബന്ധം', പ്രായമായവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം; വീണാ ജോർജ്
Updated on

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടുത്തത്തെ തുടർന്ന് നഗരത്തിൽ പുക പടർന്ന പശ്ചാത്തലത്തിൽ കൊച്ചിയിൽ മാസ്ക് നിർബന്ധമാക്കി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്. മുൻ കരുതലിന്‍റെ ഭാഗമായി കൊച്ചിക്കാർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ഗർഭിണികളും കുട്ടികളും പ്രായമായവരും രോഗികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പുക പടര്‍ന്നതിനെ തുടര്‍ന്ന് ജില്ലയിലെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

ഇതുവരെ പുകമൂലം അസ്വസ്ഥതകൾ നേരിട്ട് ചികിത്സ തേടിയവരുടെ എണ്ണം 899 ആയി. തലവേദന, കണ്ണുനീറ്റല്‍, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണ്. ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടരുതെന്നും ആരോഗ്യമന്ത്രി അറിയിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com