പകർച്ചവ്യാധികളെ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

മലപ്പുറം ജില്ലയിൽ ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്
പകർച്ചവ്യാധികളെ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
Updated on

തിരുവനന്തപുരം: ചൂടു വർധിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികളെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ സാഹചര്യത്തിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം, എച്ച്3 എൻ2 കേരളത്തിലും സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകൾ കുറവാണ്. വയറിളക്കം ഉണ്ടായാൽ ചികിത്സ നീട്ടി വെയ്ക്കരുത്. ഉടനെ ആശുപത്രിയിൽ പോകണം. പനിയുടെ ലക്ഷണങ്ങൾ ഉണ്ടായാൽ സ്വാബ് പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയിൽ ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും മറ്റുമൊക്കെ മാലിന്യങ്ങൾ പുഴകളിലേക്കും മറ്റുമാണ് ഒഴുക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഗബാധ കൂടാനുള്ള സാധ്യത ഏറെയാണ്. മലിന ജലം ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com