ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ആരോഗ്യ മന്ത്രി

ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ആരോഗ്യ മന്ത്രി

ഡോക്ടര്‍ ചെയ്തത് സമൂഹത്തോടുള്ള ദ്രോഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു
Published on

തിരുവനന്തപുരം:  ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ച്ച‍ ഉണ്ടായെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആര് തെറ്റു ചെയ്താലും കർശന നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് കാര്‍ഡ് ഡിജിറ്റലിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഡിഎംഒമാര്‍ക്ക് നിർദ്ദേശം നൽകിയിച്ചുണ്ട്. ഡോക്ടര്‍ ചെയ്തത് സമൂഹത്തോടുള്ള ദ്രോഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യാതൊരു വരിശോധനയും നടത്താതെ പണം വാങ്ങി സർക്കാർ ഡോക്‌ടർ ഹെൽത്തുകാർഡ് നൽകിയതായി പുറത്തുവന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പരിശോധനയില്ലാതെ പണം വാങ്ങി സർട്ടിഫിക്കറ്റ്  നൽകിയ തിരുവനന്തപുരം ജനറൽ ആശുപത്രി ആർഎംഒ ഡോ. അമിത് കുമാറിനെ സസ്പെൻഡ് ചെയ്യ്തിരുന്നു. 

logo
Metro Vaartha
www.metrovaartha.com