കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയെ കാണാൻ വീണാ ജോർജിന് അനുമതി

ഉച്ചയ്ക്ക് 2.30 ഓടെ കൂടിക്കാഴ്ച നടത്തുമെന്ന് സൂചന.
Health Minister Veena George to Delhi to meet Union Minister J.P. Nadda

കേന്ദ്ര മന്ത്രി ജെ.പി. നദ്ദ, ആരോഗ്യ മന്ത്രി വീണ ജോർജ്

Updated on

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ചൊവ്വാഴ്ച ഉച്ചയ്ക്ക് കേന്ദ്ര മന്ത്രി ജെ.പി. നദ്ദയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. രാവിലെ 10 മണിയോടെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ മന്ത്രി കേരള ഹൗസിലേക്ക് തിരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കൂടിക്കാഴ്ച നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നതെന്നു സൂചന.

കൂടിക്കാഴ്ചയിൽ ആശാ വർക്കർമാരുടെ ശമ്പള വർധനവും സമരവും ചർച്ചയായേക്കും. നേരത്തെയും ജെ.പി. നദ്ദയെ കാണാൻ ഡൽഹിയിലെത്തിയ വീണാ ജോർജിന് മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് തിരിച്ചു പോരുകയും പിന്നീട് കേന്ദ്ര മന്ത്രിയുടെ ഓഫീസിലേക്ക് ജോർജ് നിവേദനങ്ങൾ നൽകുകയായിരുന്നു.

ആശമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കണമെന്നും, 2023 - 24 സാമ്പത്തിക വർഷത്തിൽ തടഞ്ഞുവെച്ച 637 കോടി രൂപ എത്രയും വേഗം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

എയിംസ് അനുവദിക്കണം, കാസർകോഡും വയനാടും മെഡിക്കൽ കോളെജിന് സഹായം നൽകണം തുടങ്ങിയ ആവശ്യങ്ങളും ഇൾപ്പെടുന്നു. ഇക്കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com