ബ്രഹ്മപുരം തീപിടുത്തം; കൊച്ചിയിൽ ആരോഗ്യ സർവെ നടത്താൻ തീരുമാനം

വിഷ പുകമൂലം ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് സർവെ
ബ്രഹ്മപുരം തീപിടുത്തം; കൊച്ചിയിൽ ആരോഗ്യ സർവെ നടത്താൻ തീരുമാനം

കൊച്ചി: ബ്രഹ്മപുരത്ത് ആരോഗ്യ സർവെ നടത്താൻ സർക്കാർ തീരുമാനം. വീടുകൾ കയറിയിറങ്ങിയാവും സർവെ നടത്തുക. സർവെ നടത്തി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തുന്നവർക്ക് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇന്നു ചേർന്ന ഉന്നതതലയോഗത്തിലാണ് സർക്കാർ തീരുമാനം.

വിഷ പുകമൂലം ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് സർവെ, അസ്വസ്ഥതകൾ നേരിടുന്നവർക്ക് വിദക്ത ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. കുട്ടികൾ ഗർഭിണികൾ പ്രായമായവർ മറ്റ് ശ്വാസ കോശ രോഗമുള്ളവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com