ചുട്ടുപൊള്ളി കേരളം; 9 ജില്ലകളിൽ യെലോ അലർട്ട്

ഈ ജില്ലകളിൽ താപനില സാധാരണയേക്കാൾ 2-4 ഡിഗ്രി സെഷ്യൻസ് വരെ ഉയർന്നേക്കുമെന്നാണു പ്രവചനം
Summer heat illustration
Summer heat illustrationImage by Freepik

തിരുവനന്തപുരം: ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലെ 9 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണു ജാഗ്രതാ നിർദേശം. ഈ ജില്ലകളിൽ താപനില സാധാരണയേക്കാൾ 2-4 ഡിഗ്രി സെഷ്യൻസ് വരെ ഉയർന്നേക്കുമെന്നാണു പ്രവചനം.

മാർച്ച് 13 മുതൽ 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ താപനില 38°C വരെയും, തൃശൂർ ജില്ലയിൽ താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 36°C വരെയുമാണ് കൂടുക.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 13 മുതൽ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകൽ 11 മുതൽ 3 വരെ സൂര്യപ്രകാശം നേരിട്ട് എൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Trending

No stories found.

Latest News

No stories found.