സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ; 10 ജില്ലകളിൽ യെലോ അലർട്ട്

''പത്തു ജില്ലകളിൽ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ട്''
Heat Alert
Heat AlertAI Image

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയും ഉയർന്ന താപനില തുടരാൻ സാധ്യത. പത്തു ജില്ലകളിൽ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ഉയർന്ന താപനില 39°C വരെയും, കൊല്ലത്ത് 38°C വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ആവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Trending

No stories found.

Latest News

No stories found.