ഏപ്രിൽ ആറ് വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട്

ഉയർന്ന താപനില സാധരണയിലേതിനെക്കാൾ 2-3 ഡിഗ്രി വരെ ഉയരും
Kerala hot summer
Kerala hot summer

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്നത് സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ഏപ്രിൽ 6 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെഷ്യൽസ് വരെയും, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെഷ്യൽസ് വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെഷ്യൽസ് വരെയും (സാധാരണയെക്കാൾ 2 - 3 ഡിഗ്രി കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഏപ്രിൽ 6 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.