ഉയർന്ന താപനില മുന്നറിയിപ്പ്: ചൂട് 38° വരെ എത്തും; 7 ജില്ലകളിൽ യെലോ അലർട്ട്

2 ദിവസങ്ങളിൽ ചൂട് ഉയര്‍ന്ന നിലയിൽ തുടരുമെന്ന് അറിയിപ്പ്
heat alert warning 7 districts kerala weather

ഉയർന്ന താപനില മുന്നറിയിപ്പ്: ചൂട് 38° വരെ എത്തും

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ( May 7, 8) ദിവസങ്ങളിൽ 7 ജില്ലകളിൽ ഉയര്‍ന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതു പ്രകാരം കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം കോഴിക്കോട് ജില്ലയിൽ താപനില 38°C വരെയും; പാലക്കാട് ജില്ലയിൽ 37 °C വരെയും; കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 °C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുളവാക്കുന്ന കാലാവസ്ഥയും പ്രതീക്ഷിക്കാം. ഉയര്‍ന്ന ചൂട് കാരണം സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com