3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ മഴ ശക്തമായേക്കും

പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി
heat wave
heat wavefile

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.

തിരുവനന്തപുരത്ത് 37 ഡിഗ്രിയും ആലപ്പുഴ, തൃശൂർ എന്നിവടങ്ങളിൽ 38 ഡിഗ്രിയും കോഴിക്കോട് 37 ഡിഗ്രി എന്നിങ്ങനെയാണ് ചൂട് അനുഭവപ്പെടുക. എറണാകുളം, കണ്ണൂർ, കാസർകോഡ്, കോട്ട‍യം ജില്ലകളിലും 37 ഡിഗ്രി തുടരും.

അതേസമയം, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ പ്രദേശത്ത് മഴ ലഭിക്കും. മലയോര മേഖലയിൽ മഴ ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com