കനത്ത മൂടൽമഞ്ഞ്; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചു വിട്ടു

കാലാവസ്ഥ മെച്ചപ്പെട്ടാൽ വിമാനങ്ങൾ കരിപ്പൂരിൽ തിരിച്ചെത്തും
heavy fog disrupts karipur airport multiple flights diverted to kochi
heavy fog disrupts karipur airport multiple flights diverted to kochi
Updated on

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ കനത്ത മൂടൽമഞ്ഞ് കാരണം വഴിതിരിച്ചു വിട്ടു. രാവിലെ 7.20 ന് ഇറങ്ങേണ്ട മസ്ക്കറ്റിൽ നിന്നുള്ള വിമാനവും 7.25 ന് ഇറങ്ങേണ്ട ദമാമിൽ നിന്നുള്ള വിമാനവും കൊച്ചിയിലേക്കാണ് വഴിതിരിച്ചു വിട്ടത്.

പ്രതികൂല കാലാവസ്ഥ മറ്റ് വിമാനങ്ങളുടെ ലാൻഡിങ്ങിനെയും ബാധിച്ചതായാണ് വിവരം. കാലാവസ്ഥ മെച്ചപ്പെട്ടാൽ വിമാനങ്ങൾ കരിപ്പൂരിൽ തിരിച്ചെത്തുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിൽ ഇറക്കിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com