മഴ മുന്നറിയിപ്പിൽ മാറ്റം: 3 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, 11 ഇടങ്ങളിൽ യെലോ അലർട്ട്

അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത
Representative Image
Representative Image

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 3 ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് 11 ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, കോഴിക്കോട് വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

ഇടുക്കിയിൽ അടുത്ത 2 ദിവസവും ഓറഞ്ച് അലർട്ടാണ്. ശനിയാഴ്ച ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ടാണ്. ഞായറായാഴ്ച ഇടുക്കിയിലും എറണാകുളത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ടുമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com