ന്യൂനമർദം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ന് 9 ജില്ലകളിൽ യെലോ അലർട്ടുണ്ട്
ന്യൂനമർദം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Updated on

തിരുവനന്തപുരം: അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് തീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com