വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ തുടരും; പ്രത്യേക മുന്നറിയിപ്പുകൾ ഇല്ല

കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
heavy rain alert kerala till october 31
വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ തുടരും; പ്രത്യേക മുന്നറിയിപ്പുകൾ ഇല്ലRepresentative Image
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. എന്നാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

ഈ മാസം 31 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയാണ് അറിയിച്ചിട്ടുള്ളത്. കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കര്‍ണാടക തീരത്ത് തടസമില്ല.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2024 ഒക്ടോബർ 27 മുതൽ 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com