ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

മലയോര മേഖലയിലുള്ളവർക്ക് പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്.
ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽ മഴയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലാകും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും പത്തനംത്തിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മലയോര മേഖലയിലുള്ളവർക്ക് പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്. അതിശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും മോശം കാലാവസ്ഥക്കും സാധ്യയുള്ളതിനാൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തി. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com