ന്യൂനമർ‌ദം; സംസ്ഥാനത്ത് മഴ കനക്കും, 9 ജില്ലകളിൽ യെലോ അലർട്ട്

മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്
heavy rain alert yellow warning issued for 9 districts in central north kerala

ന്യൂനമർ‌ദം; സംസ്ഥാനത്ത് മഴ കനക്കും, 9 ജില്ലകളിൽ യെലോ അലർട്ട്

file image

Updated on

തിരുവനന്തപുരം: ഛത്തീസ്ഗഡിനു മുകളിൽ ന്യൂനമർദം സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ മഴ ശക്തമാവുമെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് വെള്ളിയാഴ്ചയും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. മുന്നറിയിപ്പുകളുടെ ഭാഗമായി കാലാവസ്ഥ വകുപ്പ് 9 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെലോ അലർട്ട്.

മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 29, 31, 1 തീയതികളിൽ മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com