ഇടുക്കിയിൽ കനത്ത മഴ; വിനോദ സഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം, രാത്രി യാത്രാ നിരോധനം

മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെയാണ് നിയന്ത്രണം. മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്
heavy rain and red alert at idukki
heavy rain and red alert at idukki

ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരികൾക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടുക്കയിൽ അതി ശക്ത മഴ പരിഗണിച്ച് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ടൂറിസം വകുപ്പും ഡിടിപിസിയും നിയന്ത്രണം ഏർപ്പെടുത്തി.

മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെയാണ് നിയന്ത്രണം. മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. രാവിലെ ഇടുക്കിയിൽ രാത്രി യാത്രയും നിരോധിച്ചിരുന്നു. രാത്രി 7 മണി മുതൽ രാവിലെ 6 മണിവരെയാണ് യാത്രാ നിരോധനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com