ന്യൂനമർദം രൂപപ്പെടും; വടക്കൻ ജില്ലകളിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്

ശക്തമായ കാറ്റിനും സാധ്യത
ന്യൂനമർദം രൂപപ്പെടും; വടക്കൻ ജില്ലകളിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്
Updated on

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നവംബർ 15 ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നും വടക്ക് കിഴക്കൻ / കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യക്ക്‌ മുകളിലേക്ക് വീശുന്നതിന്‍റെ ഫലമായി അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ വ്യാപകമായി മഴ തുടരാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

Trending

No stories found.

Latest News

No stories found.