കോഴിക്കോടും വയനാടും അതിശക്തമായ മഴയും കാറ്റും; മരം വീണ് താമരശേരി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു

അടുത്ത മൂന്നുമണിക്കൂറിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ കലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
heavy rain and wind to Kozhikode and Wayanad

കോഴിക്കോടും വയനാടും അതിശക്തമായ മഴയും കാറ്റും; മരം വീണ് താമരശേരി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു

file image

Updated on

വയനാട്: വയനാട്, കോഴിക്കോട് ജില്ലകളിൽ ശക്തമാ‍യ മഴ. മലയോര മേഖലയിലാണ് ശക്തമായ കാറ്റോടും മിന്നലോടും കൂടിയ മഴ അനുഭവപ്പെടുന്നത്. വൈകിട്ട് മൂന്നു മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.

ശക്തമായ കാറ്റിൽ താമരശേരി ചുരം ഒന്നാം വളവിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. മറ്റ് മഴക്കെടുതികളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വയനാട്, കോഴിക്കോട് ജില്ലകലിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ യെലോ അലർട്ട് മുന്നറിയിപ്പുണ്ട്. ന്യൂനമർദം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com