Representative Images
Representative Images

കോഴിക്കോട് ജില്ലയിൽ കനത്ത മഴ; നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു

അനക്കാംപൊയിലില്‍ വെള്ളപ്പാച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്

കോഴിക്കോട്: കോഴിക്കോട് നഗരത്തിലും മലയോരമേഖലയിലും ശക്തമായ കാറ്റും മഴയും. ഉച്ചയ്ക്ക് ശേഷമാണ് ജില്ലയില്‍ കനത്ത മഴ പെയ്ത് തുടങ്ങിയത്. അരമണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

കൊയിലാണ്ടി, കക്കോടി എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന് കടകളില്‍ വെള്ളം കയറി. മുക്കം, താമരശേരി, അനക്കാംപൊയില്‍ , ഈങ്ങാപ്പുഴ എന്നീ മലയോര മേഖലകളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. അനക്കാംപൊയിലില്‍ വെള്ളപ്പാച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ജില്ലയില്‍ കനത്ത മഴ മു്ന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com