
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശക്തമായ മഴ. വൈകിട്ട് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരത്ത് മലയോര മേഖലയിലും കനത്ത മഴയാണ് ലഭിക്കുന്നത്.
തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസപ്പെടുകയും വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു.