heavy rain at thrissur
heavy rain at thrissur

തൃശൂരിലും അതിശക്ത മഴ; അശ്വനി ഹോസ്പിറ്റലിൽ വീണ്ടും വെള്ളം കയറി

വെള്ളക്കെട്ടിനെ തുടര്‍ന്ന് രോഗികളെ മാറ്റി

തൃശൂർ: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശൂരിൽ അതിശക്തമഴയിൽ അശ്വനി ആശുപത്രിയിൽ വീണ്ടും വെള്ളം കയറി. ഐസിയുവിലേക്കടക്കം വെള്ളം കയറുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ആശുപത്രിയുടെ മുൻ വശത്തെ കനാലിൽ വെള്ളം നിറഞ്ഞതാണ് ആശുപത്രിയിൽ വെള്ളം കയറാൻ കാരണം.

വെള്ളക്കെട്ടിനെ തുടര്‍ന്ന് രോഗികളെ മാറ്റി. അഗ്നിരക്ഷാസേന ഉള്‍പ്പെടെയുള്ള സ്ഥലത്തെത്തി വെള്ളം മോട്ടർ ഉപയോ​ഗിച്ച് പുറത്തേക്ക് കളയാനുള്ള ശ്രമത്തിലാണ്. ഒരാഴ്ചയിക്കിടെ ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ വെള്ളം കയറുന്നത്. കഴിഞ്ഞ 22നാണ് സമാന രീതിയിൽ മഴയെ തുടർന്ന് ആശുപത്രിയിൽ വെള്ളം കയറിയത്. കോടികളുടെ നാശനഷ്ടമാണ് അന്ന് സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com