കനത്ത മഴയിൽ മുങ്ങി തൃശൂർ‌; മേഘവിസ്ഫോടനമെന്ന് സംശയം

മഴയ്‌ക്കൊപ്പം ശക്തമായ മിന്നലും ഇടിയും ഉണ്ട്. വെള്ളക്കെട്ടില്‍ നഗര പ്രദേശം സ്തംഭിച്ചു
heavy rain at thrissur kerala
കനത്തമഴയിൽ മുങ്ങി തൃശൂർ‌

തൃശൂർ: തൃശൂർ നഗരത്തെ വെള്ളക്കെട്ടിലാക്കി പെരുമഴ. ഇന്ന് രാവിലെ ആരംഭിച്ച മഴ മണിക്കൂറുകൾ പിന്നിട്ടിട്ടും തുടരുകയാണ്. മേഘവിസ്‌ഫോടമാണെന്നു സംശയിക്കുന്നു.

മഴയ്‌ക്കൊപ്പം ശക്തമായ മിന്നലും ഇടിയും ഉണ്ട്. വെള്ളക്കെട്ടില്‍ നഗര പ്രദേശം സ്തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി, ഇത് യാത്രക്കാരെ ദുരതത്തിലാക്കി. റെയില്‍വേ ട്രാക്കിലേക്കും വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാന്‍ഡ്, കൊക്കാലെ, തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിൽ മുങ്ങി . രണ്ടു മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com