കനത്ത മഴയില്‍ ഇടുക്കി നെടുങ്കണ്ടത്ത് വീട് ഭാഗികമായി തകര്‍ന്നു

ശക്തമായ കാറ്റിലും മഴയിലും നെടുങ്കണ്ടം മേഖലയിലും വ്യാപക നാശനഷ്ടമാണ് റിപ്പോർ‌ട്ട് ചെയ്തിരിക്കുന്നത്
heavy rain destroys a home in idukki

കനത്ത മഴയില്‍ ഇടുക്കി നെടുങ്കണ്ടത്ത് വീട് ഭാഗികമായി തകര്‍ന്നു

Updated on

ഇടുക്കി: കനത്ത മഴയില്‍ ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു. നെടുങ്കണ്ടം കവുന്തി സ്വദേശി മാങ്ങാട്ട്‌പൊയ്കയില്‍ ബാബുവിന്‍റെ വീടാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു വീഴുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ കാറ്റിലും മഴ‍യിലുമാണ് നാശനഷ്ടമുണ്ടായത്. അപകട സമയത്ത് ബാബുവിന്‍റെ അമ്മയും ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ഇവര്‍ പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.

ശക്തമായ കാറ്റിലും മഴയിലും നെടുങ്കണ്ടം മേഖലയിലും വ്യാപക നാശനഷ്ടമാണ് റിപ്പോർ‌ട്ട് ചെയ്തിരിക്കുന്നത്. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടം ചേമ്പളത്ത് ശക്തമായ കാറ്റിലും മഴയിലും വന്‍മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസമുണ്ടായി.

logo
Metro Vaartha
www.metrovaartha.com