കനത്ത മഴയിൽ നെല്ലിക്കുഴി ടൗൺ വെള്ളത്തിൽ മുങ്ങി ; ഇരുചക്രവാഹനക്കാർ കുടുങ്ങി

വെളളക്കെട്ടിന് കാരണം ഓടകൾ അടഞ്ഞു കിടക്കുന്നതിനാൽ
നെല്ലിക്കുഴി ടൗൺ വെള്ളത്തിൽ മുങ്ങി

 വെള്ളക്കെട്ടിൽ

അകപ്പെട്ട സ്കൂട്ടർ യാത്രിക

Updated on

കോതമംഗലം: ചൊവ്വാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയിൽ നെല്ലിക്കുഴി ടൗൺ വെള്ളത്തിൽ മുങ്ങി. ടൗണിൽ വെള്ളം പൊങ്ങിയതോടെ യാത്രക്കാർക്കും വാഹനങ്ങൾക്കും ഇതുവഴി സഞ്ചരിക്കാൻ ആവാത്ത സ്ഥിതിയായി. വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. റോഡിന് ഇരുവശത്തെയും ഓടകളിൽ മാലിന്യം നിറഞ്ഞ് അടഞ്ഞതാണ് കാരണം.

വെള്ളക്കെട്ടിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇരുചക്രവാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായത്. വെള്ളക്കെട്ട് മൂലം ഒന്നരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നിലും കഴിഞ്ഞദിവസം സമാന സംഭവം ഉണ്ടായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com