heavy rain fall in karuvarakundu malappuram
മലപ്പുറത്ത് കനത്തമഴ

മലപ്പുറത്ത് കനത്തമഴ; മലവെള്ളപ്പാച്ചിൽ

ഇന്ന് സംസ്ഥാനത്ത് കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്
Published on

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കനത്തമഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടാകുന്നത്. മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരകുണ്ട് മേഖലയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തീവ്രമഴ ലഭിക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ഇന്ന് സംസ്ഥാനത്ത് കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമഴ പ്രവചനമുണ്ട്.