heavy rain family rescued with excavator
വീടിനുള്ളിൽ കുടുങ്ങിയവരെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രക്ഷിച്ചു

മാനന്തവാടിയിൽ വെള്ളം കയറിയതോടെ വീടിനുള്ളിൽ കുടുങ്ങിയവരെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രക്ഷപെടുത്തി

ശക്തമായ മഴയിൽ പ്രദേശത്ത് വെള്ളം കയറിയതോടെയാണ് കുടുംബം വീട്ടിൽ കുടുങ്ങിയത്
Published on

മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂർക്കാവിന് സമീപം വാടക വീട്ടിൽ കുടുങ്ങിയ കുടുംബത്തെ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് രക്ഷപ്പെടുത്തി.

ശക്തമായ മഴയിൽ പ്രദേശത്ത് വെള്ളം കയറിയതോടെയാണ് കുടുംബം വീട്ടിൽ കുടുങ്ങിയത്. വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാതായതോടെ ജെസിബി കൊണ്ടുവന്ന് ഇവരെ താഴെയിറക്കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

logo
Metro Vaartha
www.metrovaartha.com