

ശക്തമായ മഴ; പ്രളയ സാധ്യതാ മുന്നറിയിപ്പ്
file image
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്ന നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് സംസ്ഥാന ജലസേചന വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി, പത്തനംതിട്ട ജില്ലയിലെ അച്ചൻ കോവിൽ നദി എന്നീ നദികളിലാണ് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിക്കുന്നത്. ഈ നദികളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങുകയോ നദി മുറിച്ച് കടക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. അധികൃതരുടെ നിർദേശങ്ങളനുസരിച്ച് തീരത്തു നിന്നും മാറിത്താമസിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കുന്നു.