കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു; ഒരാൾക്ക് പരുക്ക്

പുലർച്ചെ 1.30 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. പിന്നാലെ നിരവധി മരങ്ങൾ കടപുഴകി വീഴുകയായിരുന്നു
heavy rain house destroyed in kozhikode
കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു
Updated on

കോഴിക്കോട്: വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴയിലും കൊടുങ്കാറ്റിലും മേത്തോട്ടുതാഴം-പൂവങ്ങൽ ഭാഗത്ത് കനത്ത നാശനഷ്ടം. മരം വീണ് ഒരു വീട് തകർന്നു. പുതുശേരികണ്ടി ചന്ദ്രന്‍റെ വീടാണ് തകർന്നത്. ഓട് വീണ് ചന്ദ്രന്‍റെ കൈക്ക് പരുക്കേറ്റു.

പുലർച്ചെ 1.30 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. പിന്നാലെ നിരവധി മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. മരങ്ങൾ വീണ് ഇലക്‌ട്രിക് കമ്പികൾ ഉൾപ്പെടെ പൊട്ടിവീണു. പലയിടങ്ങളിലും മരങ്ങൾ വീഴുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com