സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴ; ഇടപ്പള്ളിയിൽ വെള്ളക്കെട്ട്

ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴ; ഇടപ്പള്ളിയിൽ വെള്ളക്കെട്ട്

കൊച്ചി: ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. ഇടപ്പള്ളിയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുമൂലം കാൽനട യാത്രക്കാർ ദുരിതത്തിലായി.

അതേസമയം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഇന്നലെ ശക്തമായ മഴയെതുടർന്ന് ഉരുൾപൊട്ടിയ പാലക്കയത്ത് മഴ കുറഞ്ഞു. ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞത് നാട്ടുകാർക്ക് ആശ്വാസമായി.

റോഡുകളിൽ നിന്ന് വെളളം പൂർണ്ണമായി ഇറങ്ങി. മലയോര മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com