സംസ്ഥാനത്ത് കനത്ത മഴ; ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരുക്ക്

കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും വെള്ളം കയറി
Thunder
Thunder

ഇടുക്കി: കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരക്കേറ്റു. തേർഡ് ക്യാമ്പ് മൂലശേരിയിൽ സുനിൽകുമാറിനും മകനുമാണ് ഇടിമിന്നലേറ്റത്. ഇവരെ തേനി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

അതേസമയം, കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും വെള്ളം കയറി. തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴ കൂടുതലും ബാധിച്ചത്. തിരുവനന്തപുരത്ത് വീണ്ടും വീടുകളിൽ വെള്ളം കയറി.

മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. കേരളത്തിൽ അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. തുടർന്ന് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com