

അതിശക്തമായ മഴ; കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു, സംസ്ഥാനത്തുടനീളം നാശനഷ്ടം
file image
തിരുവനന്തപുരം: കണ്ണൂർ പെരിങ്ങോം ചൂരലിൽ മണ്ണിടിച്ചിലിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽവർമൻ ആണ് മരിച്ചത്. കനത്ത മഴയിൽ ചെങ്കൽപണയിലാണ് മണ്ണിടിച്ചിലുണ്ടായത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. മണ്ണിടിച്ചിൽ സമയത്ത് ക്വാറിയിൽ നിരവധി തൊഴിലാളികളുണ്ടായിരുന്നു. മരിച്ച തൊഴിലാളിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി.
ആലപ്പുഴ എടത്വയിൽ മരം വീണ് വീടു തകർന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്.
തൃശൂരിലും കനത്ത മഴയിൽ വീടിനു മുകളിലേക്ക് മരം കടപുഴകി വീണ് മേൽക്കൂര തകർന്നു. വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കൊട്ടാരക്കരയിൽ ഗണപതി ക്ഷേത്രത്തിലെ പാർക്കിങ് ഗ്രൗണ്ടിലെ പന്തൽ പൊളിഞ്ഞു വീണ് മൂന്നു കാറുകൾക്ക് കോടുപാടുകളുണ്ടായി.
തിരുവനന്തപുരത്ത് അടുത്ത മൂന്നു മണിക്കൂറിൽ റെഡ് അലർട്ടാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. വിഴിഞ്ഞത്ത് മരം വീണ് വൈദ്യുതി ലൈൻ പൊട്ടി വീണു.