heavy rain in kerala updates
അതിരപ്പിള്ളിയിൽ റോഡിന് കുറുകെ മുളങ്കൂട്ടം കടപുഴകി വീണു ​ഗതാ​ഗതം തടസപ്പെട്ടു

കനത്ത മഴ; അതിരപ്പിള്ളിയിൽ റോഡിന് കുറുകെ മുളങ്കൂട്ടം കടപുഴകി വീണ് ​ഗതാ​ഗതം തടസപ്പെട്ടു

വനംവകുപ്പ് ഉദ്യോ​ഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്ന് ജെസിബി ഉപയോ​ഗിച്ച് മുളകൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു
Published on

തൃശൂർ: അതിരപ്പിള്ളി തുമ്പൂർ മുഴിയിൽ റോഡിന് കുറുകെ മുളങ്കൂട്ടം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്ന് വൈകുന്നേരം 4.30ഓടെയാണ് റോഡരികില്‍ ഉണങ്ങി നിന്നിരുന്ന വലിയ മുളങ്കൂട്ടം റോഡിന് കുറുകെ വീഴുകയായിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

വനംവകുപ്പ് ഉദ്യോ​ഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്ന് ജെസിബി ഉപയോ​ഗിച്ച് മുളകൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പ്രദേശത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മറയൂര്‍ മേഖലയിലേക്കുള്ള യാത്രയില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

logo
Metro Vaartha
www.metrovaartha.com